തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകൾ എ.എൻ ആമിന (42 വയസ്) അന്തരിച്ചു. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ സഹോദരങ്ങൾ എ. ......
ദോഹ: ഗൾഫ് മേഖലയിലെ ഗതാഗത ബന്ധത്തിൽ പുതിയ അധ്യായം തുറന്ന് ഖത്തറും ബഹ്റൈനും തമ്മിൽ നേരിട്ടുള്ള ഫെറി സർവീസ് ഉടൻ ആരംഭിക്കുന്നു. പുതിയ സമുദ്രപാത വഴി യാത്രാസമയം വെറും 60 മിനിറ്റായി ചുരുങ്ങും.
ഖത്തർ–ബഹ്റൈൻ ഫെറി സർവീസ് ഇരുരാജ്യങ്ങൾക്കുമിടയിലെ യാത്രകൾക്കും ടൂറിസം മേഖലയ്ക്കും വലിയ ഉണർവാകും. ......
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡും ചേർന്ന് സംഘടിപ്പിക്കുന്ന ഉം സലാൽ സെൻട്രൽ മാർക്കറ്റ് വിന്റർ ഫെസ്റ്റിവൽ ആരംഭിച്ചു. ഗാർഡനിംഗ്, ലാൻഡ്സ്കേപ്പിംഗ് മേഖലകളിലെ പ്രദർശനങ്ങളോടൊപ്പം കാപ്പി, മസാല, കറുകുകൾ, നാട്ടുവ്യഞ്ജനങ്ങൾ എന്നിവയും മേളയുടെ ആകർഷണങ്ങളാണ്.
ഈ വർഷം ഖത്തറിൽ താമസിക്കുന്ന ഗസയിലെ പരിക്കേറ്റവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്ന പ്രത്യേക വിഭാഗവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മേള പ്രതിദിനം രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ആറ് ആഴ്ചകളോളം നടക്കും. ......
ദോഹ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) സംഘടിപ്പിക്കുന്ന റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ടി20 ടൂർണമെന്റ് ഖത്തറിൽ നവംബർ 14 മുതൽ 23 വരെ നടക്കും. ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ (QCA) ആതിഥേയത്വം വഹിക്കുന്ന ഈ മത്സരം വെസ്റ്റ് എൻഡ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും.
ടൂർണമെന്റിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത് — ഇന്ത്യ A, പാക്കിസ്ഥാൻ A, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഒമാൻ, യുഎഇ, ഹോങ്കോങ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ. ......
കൊച്ചി: ധന്യ മദർ എലിശ്വയുടെ വരാപ്പുഴയിലെ സ്മൃതി മന്ദിരത്തിൽ മലേഷ്യ പെനാംഗ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസ് പുഷ്പാർച്ചന നടത്തുന്നു. ടാൻസാനിയ രൂപത മെത്രാൻ ഡോ.വിൻസൻ്റ് കോസ്മോസ് , സാമ്പിയ രൂപത മെത്രാൻ ഡോ.ജോർജ് കോസ്മോസ് ,മദർ ഏലീശ്വയുടെ നാമകരണ പോസ്റ്റ്ലെറ്റർ ഫാ.മാർക്കോ ചിയേസ,വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻറണി വാലുങ്കൽ,സിടിസി മദർ ജനറൽ സി.ഷാഹില,വികാര് ജനറൽ മോൺ. ......
കൊച്ചി: ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF) 2025-ന്റെ കർട്ടൻ റൈസർ പരിപാടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ചിൽ (ACARR) നടത്തി.ACARR ഡയറക്ടർ ഡോ. അഭിലാഷ് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർ പങ്കെടുത്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിലെ ഗവേഷക വിദ്യാർത്ഥി റഖിൽ ദേവ്, ദ മൈക്രോപാലിയോണ്ടോളജിക്കൽ സൊസൈറ്റി (TMS) വാർഷിക സമ്മേളനം 2025-ൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. സമ്മേളനം നവംബർ 8 വരെ ഇറ്റലിയിലെ പിസാ സർവകലാശാലയിൽ നടക്കും.“Benthic Foraminiferal Response to Seasonal Geochemical Shifts in Multiple Ecosystems of a Tropical Marine Biosphere in India” എന്ന പ്രബന്ധമാണ് റഖിൽ ദേവ് അവതരിപ്പിക്കുന്നത്. ......
കൊച്ചി: ഏകീകൃത കുർബാന വിശ്വാസികളുടെ അവകാശമാണെന്നും ഏതാനും വൈദീകരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയേയും ദേവാലയങ്ങളെയും അവഹേളിക്കുന്നതിനും നിയമ ലംഘനങ്ങൾ നടത്തുന്നതിനും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻറെ നേതൃത്വത്തിൽ ഈ മാസം 8 ന് അതിരൂപത വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ 9.30 ന് എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ ആരംഭിക്കുന്ന സമ്മേളനം ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി വർക്കി മുതിരേന്തി ഉദ്ഘാടനം ചെയ്യും. ......

കൊച്ചി: സമുദ്ര സസ്തനികളെ ശബ്ദവീചികളിലൂടെ മനസ്സിലാക്കാനും നിരീക്ഷിക്കാനുമുള്ള സാങ്കേതികവിദ്യ പരിചയപ്പെടുത്തി ഗവേഷകർ. സിഎംഎഫ്ആർഐയിൽ നടന്ന ആഗോള മറൈൻ സിംപോസയിത്തിലെ സമുദ്രസസ്തനികളെ കുറിച്ചുള്ള പ്രത്യേക സെഷനിൽ പുതിയ ഗവേഷരീതി ചർച്ചയായി.
പാസീവ് അക്കോസ്റ്റിക് മോണിറ്ററിംഗ് എന്ന ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് നൂറുകണക്കിന് കിലോമീറ്റർ അകലെനിന്നുപോലും തിമിംഗലങ്ങളെയും ഡോൾഫിനുകളെയും നിരീക്ഷിക്കുന്നത് ഇന്ത്യയുടെ സമുദ്ര സസ്തനി ഗവേഷണത്തിൽ വലിയ ചുവടുവെപ്പാകും.
വെളിച്ചത്തേക്കാൾ വേഗത്തിൽ വെള്ളത്തിനടിയിലൂടെ ശബ്ദം സഞ്ചരിക്കുന്നതിനാൽ, രാപ്പകൽ ഭേദമില്ലാതെ സമുദ്രജീവികളെ നിരീക്ഷിക്കാൻ ഈ രീതി സഹായകരമാകും.
ബൂയികൾ, ടാഗുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കടൽ സസ്തനികളുടെ ശബ്ദങ്ങൾ പിടിച്ചെടുത്ത്, അവയുടെ സാന്നിധ്യം, എണ്ണം, ദേശാടന വഴികൾ എന്നിവ കണ്ടെത്താനാകും.
നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നിവ കൂടി സംയോജിപ്പിക്കുന്നതിലൂടെ ഓരോ ഇനം സസ്തനികളെയും കൃത്യമായി മനസ്സിലാക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു.
സമുദ്ര സസ്തനികൾ നേരിടുന്ന നിരവധി വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇവയുടെ ദീർഘകാല സംരക്ഷണത്തിനായി ദേശീയ കർമ്മ പദ്ധതി രൂപീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ആവാസവ്യവസ്ഥാ നശീകരണം, മലിനീകരണം, കപ്പലുകളുമായുള്ള കൂട്ടിയിടി, മത്സ്യബന്ധന വലകളിലെ കുരുക്ക് എന്നിവയാണ് ജീവികൾക്ക് പ്രധാന ഭീഷണിയാണ്. ......
ദോഹ: ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിഡ്ജാൻ സാംസ്കാരിക കേന്ദ്രം, ഖത്തർ ഫൗണ്ടേഷന്റെ അംഗമായ എർത്ത്ന സെന്ററുമായി സഹകരിച്ച് “സമൂഹമൂല്യങ്ങൾ സുസ്ഥിരതയെ എങ്ങനെ രൂപപ്പെടുത്തുന്നു” എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
വർക്ക്ഷോപ്പിൽ സമൂഹമൂല്യങ്ങൾ, സുസ്ഥിരതയുടെ അടിസ്ഥാനങ്ങൾ, ദേശീയ വ്യക്തിത്വത്തിന്റെ ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾ നടന്നു. ഇത് എർത്ത്നയുമായുള്ള പങ്കാളിത്തത്തിന്റെ ആദ്യപടി ആണെന്നും, ഖത്തർ സുസ്ഥിരതാ വാരത്തിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും.
വിഡ്ജാൻ സെന്ററിലെ ഇൻസ്റ്റിട്യൂഷണൽ കമ്മ്യൂണിക്കേഷൻ ആൻഡ് ട്രെയിനിങ് വിഭാഗം മേധാവി ഒമർ ഷംസെദ്ദീൻ പറഞ്ഞു.
സുസ്ഥിരമായ ചിന്താഗതിയെ ഒരു ദിനചര്യയായി വളർത്തേണ്ടത് അനിവാര്യമാണെന്നും, അത് പരിസ്ഥിതി ബോധവും ദേശീയ ദൗത്യബോധവും വളർത്തുന്നതിലേക്കുള്ള പാതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വർക്ക്ഷോപ്പ് ഖത്തർ നാഷണൽ വിഷൻ 2030ന്റെ ആത്മാവിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. ......